പൗരത്വ ബില്ലിനെ അനുകൂലിച്ചതിന്റെ പേരിൽ കുടിവെള്ളം നിഷേധിച്ചത് സത്യം വീഡിയോ പുറത്ത് ; വ്യാജ പ്രചാരണം എന്ന് പറഞ്ഞ് ബിജെപി എംപി ക്കെതിരെ കേസെടുത്തവർ ഇനി എന്ത് പറയും

പൗരത്വ ബില്ലിനെ അനുകൂലിച്ചു എന്ന ഒറ്റക്കാരണത്താൽ കുടിവെള്ളം നിഷേധിച്ചു എന്ന വാർത്ത വൻ വിവാദമായിരുന്നു. ബിജെപി എംപി ശോഭ കരന്തലജെ ഈ കാര്യം ട്വീറ്റ് ചെയ്യുകയും വിഷയം നാഷണൽ മീഡിയ അടക്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇതിനെ വ്യാജ പ്രചാരണമാണെന്ന് പറഞ്ഞ് എം പി ക്കെതിരെ കേസെടുക്കുകയായിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരിൽ ഞങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചെന്ന് മാധ്യമങ്ങളോട് വെളുപ്പെടുത്തി കുടുംബം രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. അങ്ങനെ ഒരു സംഭവം കേരളത്തിൽ നടന്നിട്ടില്ലെന്ന് സർക്കാർ പറയുകയും വിഷയം ട്വീറ്റ് ചെയ്ത് സമൂഹ മധ്യത്തിൽ എത്തിച്ച എം പി ക്കെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ. വിവേചനം നേരിട്ട കുടുംബം മാധ്യമങ്ങളുടെ മുൻപിൽ വന്നത് സർക്കാരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.