Advertisements

പൗരത്വ ബിൽ: 200 ഓളം പാക് ഹിന്ദുക്കൾ ഇന്നലെ മാത്രം ഇന്ത്യയിലേക്കെത്തി: മോദി സർക്കാരിനോട് ഞങ്ങൾക്ക് നന്ദിയുണ്ട്

വാഗ: കേന്ദ്രസർക്കാർ പാസ്സാക്കിയ പൗരത്വ ബിൽ പാക്കിസ്ഥാനിലെ ഹിന്ദുകൾക്ക് ഒരുപാട് പ്രതീക്ഷ നൽകുകയാണ്. ഇന്നലെ മാത്രം അതിർത്തി കടന്നു ഇന്ത്യയിലേക്ക് എത്തിയത് 200 ഓളം പാക് ഹിന്ദുക്കളാണ്. ഇന്ത്യയിലുള്ള തങ്ങളുടെ കുടുംബങ്ങളെ കാണാനായാണ് സന്ദർശന വിസയിൽ ഇവർ എത്തിയത്. എന്നാൽ അവരിൽ കൂടുതൽ പേരും ഇനി തങ്ങൾ പാക്കിസ്ഥാനിലേക്ക് മടങ്ങി പോകുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്.

Advertisements

പാകിസ്താനിലെ ഹൈന്ദവ സമൂഹം ക്രൂര പീഡനമനുഭവിക്കുകയും പട്ടിണിയും ദാരിദ്ര്യവും, തങ്ങളുടെ പെണ്മക്കളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോകുകയും മതപരിവർത്തനം നടത്തുന്നെന്നും അവർ വെളിപ്പെടുത്തി. ഇങ്ങനെ ചൂഷണം ചെയ്യപ്പെട്ട്കൊണ്ടു ജീവിക്കാൻ വയ്യായെന്നും അവർ പറഞ്ഞു. പീഡിപ്പിക്കുന്നവർക്കെതിരെ പരാതി നൽകിയിട്ടും ഒരു നടപടിയും കൈകൊള്ളുന്നില്ലെന്നും അവർ വ്യക്തമാക്കി. പൗരത്വ നിയമത്തെ പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളും, ജൈനരും സിക്കുകാരുമെല്ലാം ഒരുപാട് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അവർ തുറന്നുപറഞ്ഞു.

പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങൾ ക്രൂരപീഡനത്തിനു ഇരയാകുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് അതിർത്തി രാജ്യങ്ങൾ നിഷേധിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നഷ്ടപ്പെടുമെന്നുള്ള രീതിയിലുള്ള പ്രചരണം പ്രതിപക്ഷ പാർട്ടികൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. എന്നാൽ നിയമം നടപ്പാക്കുന്നതുമൂലം രാജ്യത്തെ ഒരു പൗരന്റെയും പൗരത്വം നഷ്ടപ്പെടുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS