KERALA NEWSപൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സർക്കാർ നടപടിയ്‌ക്കെതിരെ ഗവർണർക്ക് റിപ്പോർട്ട്‌ തേടാനുള്ള അവകാശമുണ്ടെന്ന്...

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സർക്കാർ നടപടിയ്‌ക്കെതിരെ ഗവർണർക്ക് റിപ്പോർട്ട്‌ തേടാനുള്ള അവകാശമുണ്ടെന്ന് മുൻ ഗവർണ്ണർ പി സദാശിവം

follow whatsapp

തിരുവനന്തപുരം: കേരള സർക്കാർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത നടപടിയ്ക്കെതിരെ ഗവർണ്ണർക്ക് റിപ്പോർട്ട്‌ ചോദിക്കുവാനുള്ള അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് മുൻ ഗവർണറായ പി സദാശിവം രംഗത്ത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരത്തിലുള്ള നീക്കങ്ങൾ ഗവർണറെ അറിയിക്കാനുള്ള ബാധ്യത സർക്കാരിനു ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഗവർണറെ ഇത്തരം കാര്യങ്ങൾ അറിയിക്കേണ്ടതുണ്ടന്നും, ഇത്തരത്തിലുള്ള എല്ലാ പ്രധാന വിഷയങ്ങളിലും അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ കേരള ഗവർണർ ആയിരുന്ന ഈ കാലയളവിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഇത്തരം വിഷയങ്ങളിൽ അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീം കോടതി ആണെന്നും അദ്ദേഹം പറഞ്ഞു.

spot_img