കൊൽക്കത്ത: കേന്ദ്രസർക്കാർ നടപ്പാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി രംഗത്ത്. കേരളത്തിനും രാജസ്ഥാനും പഞ്ചാബിനും ശേഷം ബംഗാളും നിയമം പിൻവലിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. പൗരത്വ ബില്ലിനെതിരെ ബംഗാൾ സർക്കാർ സെപ്റ്റംബറിൽ കൊണ്ടുവന്ന പ്രമേയത്തെ സംസ്ഥാനത്തെ സിപിഎമ്മും കോൺഗ്രസും പിന്തുണച്ചിരുന്നു. അതുകൊണ്ട് ഇത്തവണയും ഇരു പാർട്ടികളും പിന്തുണയ്ക്കുമെന്നാണ് മമത ബാനർജി കരുതുന്നത്.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. രാജ്യാത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും നിയമത്തെ അനുകൂലിക്കുമ്പോൾ കേരളം, പശിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ വളരെ കുറച്ചു സംസ്ഥാനങ്ങളെ എതിർപ്പ് പ്രകടിപ്പിക്കുന്നുള്ളു.