പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ പൂർവികരാണ് ഇന്ത്യയെ വിഭജിച്ചതെന്നു യോഗി ആദിത്യനാഥ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിലെ തന്നെ വലിയ ശക്തിയായി ഇന്ത്യ വളർന്നു വരുന്നതിന്റെ അമർഷമാണ് അവർ കാണിക്കുന്നതെന്നും അല്ലാതെ നിയമത്തിനെതിരെയുള്ള എതിർപ്പല്ല അവർ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഇവരുടെ പൂർവികരാണ് ഇന്ത്യയെ വിഭജിച്ചതെന്നും അതിനാൽ ഇന്ത്യ ശ്രേഷ്ഠ ഭാരതമായി വളർന്നു വരുന്നതിൽ അവർക്ക് മുറുമുറുപ്പ് ഉണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യയുടെ പലഭാഗങ്ങളിലായി നടക്കുന്ന പ്രക്ഷോഭ പരിപാടികൾ ശരിക്കും പൗരത്വഭേദഗതി നിയമത്തിനെതിരെ അല്ല, ഇന്ത്യയുടെ കുതിപ്പിനെതിരെയാണ് നടത്തുന്നതെന്നും ഇന്ത്യ എങ്ങനെ ഇത്രയും വലിയ ശക്തിയായി വളർന്നു വരുന്നുവെന്നുമാണ് അവരുടെ ചോദ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Advertisements

ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സി എ എ വിരുദ്ധർക്കെതിരെയുള്ള മറുപടിയായി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements
- Advertisement -
Latest news
POPPULAR NEWS