Advertisements

പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ: കോണ്‍ഗ്രസിന്‌ തിരിച്ചടി

മുംബൈ: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണയറിയിച്ചുകൊണ്ട് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വ നിയമം കൊണ്ട് ദോഷമുണ്ടാകുകയോ അവരുടെ പൗരത്വം നഷ്ടപ്പെടുകയോ ചെയ്യില്ലെന്നും, പാക്കിസ്ഥാൻ പോലെയുള്ള അയൽ രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി മതത്തിൽപെട്ട ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുക മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

ഞാൻ ഒരു ഹിന്ദുത്വ വാദിയാണെന്നും അത് അങ്ങനെതന്നെ തുടരുമെന്നും അതിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഈ പ്രസ്താവന കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. എൻ സി പിയും കോൺഗ്രസും നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വേളയിലാണ് അവരെ പ്രതിസന്ധിയിലാക്കി താക്കറെയുടെ മറുപടി.

Advertisements

- Advertisement -
Latest news
POPPULAR NEWS