Wednesday, December 6, 2023
-Advertisements-
KERALA NEWSപൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണവും ഭീഷണിയും

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണവും ഭീഷണിയും

chanakya news
-Advertisements-

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചന്ന കാരണത്താൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗമായ ബേബി സുനാഗറിന്റെ ചെറുപഴശ്ശി യിലുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനലുകളും മറ്റും തകർക്കുകയും അദ്ദേഹത്തിന് നേരെ ഭീഷണി മുഴക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറയുന്നു.

-Advertisements-

മുറ്റത്ത് കിടന്ന കാറു നശിപ്പിക്കുകയും സംഭവസമയത്ത് അദ്ദേഹത്തിന്റെ വീട്ടിൽ സഹോദരിയും ഭർത്താവും മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കണ്ണൂർ മയ്യിൽ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പക ആവാം ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടാതെ ആക്രമണത്തിനു മുൻപ് ഇനി ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കുമെന്നും ഫേസ്ബുക്ക് കമന്റകളും പ്രചരിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമം ഉണ്ടായ വീട് ബിജെപി സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. കൂടാതെ അക്രമികളെ ഉടൻ തന്നെ പിടികൂടി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

-Advertisements-