ഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരാണ് കൂടുതലെന്ന് ഇന്ത്യ ടുഡേ നടത്തിയ സർവ്വേയിൽ പറയുന്നു. ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് നേഷൻ സർവ്വേയിലാണ് 41% ആളുകളും സി എ എയെ പിന്തുണച്ചത്. 26% ആളുകൾ മാത്രമേ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ എതിർത്തുള്ളു. ബാക്കി വരുന്ന 33% ആളുകൾ സർവേയിൽ അവരുടെ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ഇതോടെ രാജ്യവ്യാപകമായി സി എ എയ്ക്കെതിരെ പ്രതിഷേധിക്കുന്നു എന്ന വാദം പൊളിയുകയാണ്. ആർട്ടിക്കിൾ 370 റദ്ധാക്കിയപ്പോളും, അയോദ്ധ്യ വിധിയുടെ കാര്യത്തിലുമെല്ലാം സർവേ നടത്തിയപ്പോൾ ഭൂരിപക്ഷം ആളുകളും അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.