കേന്ദ്ര സർക്കാരിന്റെ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരിൽ മലപ്പുറം കുറ്റിപ്പുറത്തെ കോളനിവാസികൾക്ക് കുടിവെള്ള വിതരണം നിഷേധിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ പത്താം വാർഡിലെ കോളനി നിവാസികൾക്കാണ് ഈ ദുരനുഭവമുണ്ടായത്. ഹിന്ദുക്കൾ കൂടുതലായി ഈ മേഖലയിൽ താമസിക്കുന്നുണ്ട്.
വിവരമറിഞ്ഞെത്തിയ സേവാഭാരതി പ്രവർത്തകർ വാഹനത്തിൽ കോളനിവാസികൾക്ക് കുടിവെള്ളമെത്തിച്ചു നൽകുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉള്ള പ്രധിഷേധത്തിന്റെ ഭാഗമായാകാം ഇത്തരം ഒരു നടപടി ഉണ്ടായത്. കോളനിയ്ക്കടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയാണ് ഇവർക്ക് കുടിവെള്ളം നല്കികൊണ്ടിരുന്നത്.
കുടിവെള്ളം നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇത്തരമൊരു സന്ദർഭത്തിൽ ദുരിതം അനുഭവിച്ചിരുന്നവർക്ക് കുടിവെള്ളം എത്തിച്ചു കൊടുത്ത സേവാഭാരതിക്ക് കോളനിവാസികൾ നന്ദിയും രേഖപ്പെടുത്തി.