Sunday, December 3, 2023
-Advertisements-
KERALA NEWSപൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജനങ്ങളിലുള്ള ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്ന് സുകുമാരൻ നായർ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജനങ്ങളിലുള്ള ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്ന് സുകുമാരൻ നായർ

chanakya news
-Advertisements-

കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമവുയി ബന്ധപ്പെട്ട് ജനങ്ങളിലുള്ള ആശങ്ക അകറ്റാൻ ഉത്തരവാദിത്വം കേന്ദ്രസർക്കാരിന് ആണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഇതിനുമുമ്പും പൗരത്വഭേദഗതികൾ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ജനങ്ങളിൽ ഇത്തരത്തിലുള്ള ആശങ്ക ഉണ്ടാക്കിയിട്ടില്ലെന്നും ഇപ്പോൾ ഉണ്ടായിട്ടുള്ള ആശങ്ക അകറ്റാൻ ഉള്ള കടമ കേന്ദ്രസർക്കാറിന് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

-Advertisements-

നിഷ്പക്ഷമായ രീതിയിൽ കാര്യങ്ങൾ നടപ്പാക്കണമെന്നും എങ്കിലേ ഭരണഘടനയിൽ പറയുന്ന മതേതരത്വത്തിന് തുല്യത ഉറപ്പുവരുത്താൻ കഴിയുകയുള്ളൂവെന്നും സുകുമാരൻ നായർ പറഞ്ഞു. ഈ വിഷയത്തെ മുന്നിൽകണ്ട് ചിലർ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയോ, ഭരണ ലാഭത്തിനുവേണ്ടിയോ പ്രവർത്തിക്കുന്നത് രാജ്യത്തിന് ദോഷകരമാകുമെന്നുമാണ് എൻ എസ് എസിന്റെ നിലപാട്.

പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ എൻഎസ്എസ് നിലപാട് വ്യക്തമാക്കുന്നത് ഇതാദ്യമായാണ്. എഴുതിത്തയ്യാറാക്കിയാണ് ഈ വിഷയത്തെപ്പറ്റി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

-Advertisements-