പൗരത്വ ഭേദഗതി ബില്ലിൽ വാദ പ്രതിവാദങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംവാദം നടത്താൻ മറുനാടൻ മലയാളി ചീഫ് സാജൻ സകരിയ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് എന്നാൽ സംവാദത്തിന് തയാറായി രണ്ട് പേരെ രംഗത്ത് വന്നുള്ളൂ എന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു വെല്ലുവിളി ഏറ്റെടുക്കാൻ തയാറായത് ശ്രീജിത്ത് പണിക്കരും വിവി രാജേഷും മാത്രമാണ്.
ഷാജൻ സ്‌കറിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒരു സംവാദം നടത്താൻ ഞാൻ അയ്യങ്കാളി ഹാൾ (VJTHall) ബുക്ക് ചെയ്‌തിട്ടു നാളുകൾ ഏറെയായി. അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒറ്റയ്ക്ക് ഗീർവാണം അടിച്ചിട്ട് കാര്യമില്ലല്ലോ. . എവിടെ തിരിഞ്ഞു നോക്കിയാലും എതിർക്കുന്നവരെ കാണാൻ ഉണ്ടെങ്കിലും സംവാദത്തിനു വരാൻ ആരും തയ്യാറല്ല. സകലരും ഒഴിഞ്ഞു മാറുന്നു. അനുകൂലിക്കാൻ ശ്രീജിത്ത് പണിക്കരും വി വി രാജേഷും എത്താമെന്ന് ഏറ്റിട്ടുണ്ട്. അത്യാവശ്യം അറിയപ്പെടുന്ന ആരെങ്കിലും ഉണ്ടാവുമോ ഒരു സംവാദത്തിനു. 31-നു രാവിലെ പത്തു മണിക്കാണ്. തിങ്ങി നിറഞ്ഞ ഓഡിയൻസ് ഉറപ്പു നൽകാം.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒരു സംവാദം നടത്താൻ ഞാൻ അയ്യങ്കാളി ഹാൾ (VJTHall) ബുക്ക് ചെയ്‌തിട്ടു നാളുകൾ ഏറെയായി….
Shajan Skariah द्वारा इस दिन पोस्ट की गई बुधवार, 22 जनवरी 2020