പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ച പ്രതികളെ പിടികൂടാൻ പോസ്റ്റർ പതിച്ച് ഉത്തർപ്രദേശ് സർക്കാർ

കേന്ദ്രസർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചവരെ പിടികൂടാൻ ഉത്തർപ്രദേശ് സർക്കാർ തെരുവുകളിൽ പ്രതികളുടെ ഫോട്ടോ അടങ്ങിയ പോസ്റ്റർ പതിച്ചു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു ഒളിവിൽ കഴിയുന്ന പ്രതികളുടെ ചിത്രങ്ങളാണ് തെരുവിൽ പ്രദർശിപ്പിച്ചത്.

പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 5000 രൂപ പാരിദോഷികവും പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പ്രക്ഷോഭത്തിൽ പങ്കെടുത്ത് പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്ത് വകകൾ കണ്ട് കെട്ടിയിരുന്നു.