പൗരഷമുള്ളത് ലാലേട്ടന് മാത്രം, മുണ്ട് പറിച്ച് അടിക്കുന്നത് ഇഷ്ടം ; മോഹൻലാലിനെകുറിച്ച് തുറന്ന് പറഞ്ഞ് ചലച്ചിത്ര താരം ഐശ്വര്യ ലക്ഷ്മി

യുവനായികമാരിൽ മലയാള ചലച്ചിത്ര പ്രേമികൾ ഏറെ ഇഷ്ട്ടപെടുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. അൽത്താഫ് സലിം സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയിട്ടായിരുന്നു താരത്തിന്റെ അഭിനയ ലോകത്തേക്കുള്ള കടന്നുവരവ്. തുടർന്ന് ഒരു പിടി മലയാള സിനിമകളുടെ ഭാഗമായ താരത്തിന് ആരാധകർ നിരവധിയാണ്. വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ആസിഫ് അലി നായകനായി എത്തിയ ചിത്രത്തിൽ നായികയായി എത്തിയ ഐശ്വര്യ ലക്ഷ്മിയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചു ധനുഷ് നായകനായ തമിഴ് ചിത്രമാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

aiswarya lakshmi news
മായനദി, അർജന്റീന ഫാൻസ്‌ ഫ്രം കാട്ടൂർക്കടവ്, ബ്രദർസ്‌ ഡേ, വരത്തൻ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചു . യുവതാരങ്ങളിൽ ശ്രദ്ധ നേടിയ ആസിഫ് അലി, ടോവിനോ തോമസ്, നിവിൻ പൊളി, കാളിദാസ്‌ ജയറാം, തുടങ്ങിയ താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു. ബിരുദ പഠന കാലത്തുതന്നെ മോഡലിങ്ങിൽ താല്പര്യമുള്ള താരം 2014 ൽ വനിത, എഫ് ഡബ്ല്യൂ ഡി, ലൈഫ് എന്നി മാസികകളുടെ കവർ പേജിലും ചില സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും മോഡലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  പതിവ് തെറ്റിച്ചില്ല ; ശബരിമലയിൽ ദർശനം നടത്തി ചലച്ചിത്ര താരം ദിലീപ്

aiswarya lakshmi news
ഇപ്പോഴിത സ്ഫടികം എന്ന ചിത്രത്തിലെ ആട്തോമ എന്ന കഥാപത്രത്തിനോട്‌ താരത്തിന് തോന്നിയ ഒരു ഇഷ്ടത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ലാലേട്ടൻ എന്ന മികച്ച നടനെ കുറിച്ച് തനിക്ക് പറയാൻ വാക്കുകൾ ഇല്ല എന്നും അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളും തനിക് വളരെ അധികം ഇഷ്ടമാണെന്നും. എന്നാൽ മുണ്ട് പറിച്ച് വില്ലന്മാരെ ഇടിക്കുന്ന ലാലേട്ടന്റെ ആടു തോമയെയാണ് തനിക് കൂടുതൽ ഇഷ്ട്ടമെന്നും താരം പറയുന്നു.
aiswarya lakshmi latest pic
ആട് തോമയിലെ ലാലേട്ടന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നു. സിൽക്ക് സ്മിതയുമായുള്ള പ്രണയ രാഗങ്ങളും തനിക്ക് ഒത്തിരി ഇഷ്ടപെട്ടെന്നും, താൻ കണ്ടതിൽ പൗരഷമുള്ള നായകൻ ലാലേട്ടന്റെ ആട് തോമയാണെന്നും താരം പറയുന്നു.

mohanlal aduthoma

Latest news
POPPULAR NEWS