ഫിറോസ് കുന്നംപറമ്പിനെ തനിക്കു അറിയില്ല, താൻ ഒരു സംഘത്തിലും പെട്ട ആളുമല്ല ; റിയാസ്ഖാൻ

റിയാസ് ഖാൻ സുരേഷ് കോടാലിപ്പറമ്പൻ എന്ന ചാരിറ്റി പ്രവർത്തകനായി എത്തുന്ന മായകൊട്ടാരം എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി ട്രോളുകളും വിമർശനങ്ങളും ഉയർന്നു വന്നിരിക്കുകയാണ്. നന്മ മരം ഫിറോസ് കുന്നംപറമ്പിലിനെ അധിക്ഷേപിക്കുന്ന തരത്തിലാണ് മായകൊട്ടാരം എന്ന സിനിമ എന്നാണ് ചിലർ പറയുന്നത്. തനിക്കെതിരെ ചിലർ പ്രവർത്തിക്കുന്നുണ്ട് ആ കൂട്ടരാണ് ഇപ്പോൾ ഇങ്ങനെയൊരു സിനിമയുമായി വരുന്നത് എന്നാണ് ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്കിലൂടെ പറഞ്ഞത്.

എന്നാൽ ഫിറോസ് കുന്നംപറമ്പിനെ തനിക്കു അറിയില്ല, താൻ ഒരു സംഘത്തിലും പെട്ട ആളുമല്ല. അരിയിൽ ട്രോള്ളികൊണ്ട് തനിക്കു പടമെടുക്കേണ്ട ആവശ്യവുമില്ല എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബൈജു പറഞ്ഞത്. റിയാസ്ഖാന്റെ കഥാപാത്രം ഒരു ഓൺലൈൻ ചാരിറ്റി പ്രവർത്തകനാണ്. അതിനപ്പുറത്തേക്ക് വേറെ ഒന്നും ഇതിലില്ല. ആരെയും ട്രോള്ളിയിട്ടുമില്ല. കോമഡിയും പ്രണയവും എല്ലാം ഉള്‍പ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യുന്ന ഒരു സിനിമയാണ് ‘മായക്കൊട്ടാരം’. ഓൺലൈൻ ചാരിറ്റി മാത്രമല്ല മറ്റൊരു വിഷയമാണ് അടുത്ത പോസ്റ്ററിൽ ഉണ്ടാവുക. നമുക്ക് ചുറ്റുമുള്ള തട്ടിപ്പ് കാരേയും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഒക്കെ സിനിമയിൽ കളിയാക്കുന്നുണ്ട് എന്നും ബൈജു പറഞ്ഞു.