ഫെബ്രുവരി 23 ന് ഡൽഹിയിൽ നടക്കുന്ന മാരത്തോണിന് സച്ചിൻ ടെണ്ടുൽക്കർ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

ന്യൂഡൽഹി: ഫെബ്രുവരി 23 ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ഐ ഡി ബി ഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് നടത്തുന്ന ന്യൂഡൽഹി മാരത്തോൺ ക്രിക്കറ്റിലെ രാജാവായ സച്ചിൻ ടെണ്ടുൽക്കർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. 13000 ത്തോളം ആളുകൾ ഡൽഹിയിൽ നടക്കുന്ന മരത്തോണിൽ ഓടാനായി എത്തുന്നുണ്ട്.

ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മാരത്തോൺ ഉദ്ഘാടന ചടങ്ങുകൾ നടത്തുന്നത്. മാരത്തോൺ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ചു ഇന്ത്യ ഗേറ്റ്, രാഷ്‌ട്രപതി ഭവൻ, രാജ്പഥ് എന്നി സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് സംഘടകർ പറഞ്ഞു. മരത്തോണിൽ പങ്കെടുക്കാനായി ഇനിയും ആളുകൾ അപേക്ഷകൾ നല്കികൊണ്ടിരിക്കുകയാണ്.

  കോൺഗ്രസ്‌ പാർട്ടി ഓഫീസിൽ ദേശീയ പതാക ആര് ഉയർത്തണമെന്നതിനെ ചൊല്ലി തർക്കവും കയ്യാങ്കളിയും ( വീഡിയോ കാണാം)

Latest news
POPPULAR NEWS