ഫെമിനിസ്റ്റുകൾക്ക് വേണ്ടി ജയിലിൽ കിടക്കാനും തയ്യാറായ ഭാഗ്യലക്ഷ്മി അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ

തിരുവനന്തപുരം : ഫെമിനിസ്റ്റുകൾ അപമാനിച്ചെന്ന് ആരോപിച്ച് യുട്യൂബർ വിജയ് പി നായരേ മർദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയെയും മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യും. കോടതി കഴിഞ്ഞ ദിവസം പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റ് ഓക്സിവാക്കാൻ സാധിക്കില്ലെന്നാണ് പോലീസും പറയുന്നത്. അതെ സമയം ഫെമിനിസ്റ്റുകൾക്ക് വേണ്ടി ജയിലിൽ കിടക്കാനും തയ്യാറാണെന്ന് വീരവാദം മുഴക്കിയ ഭാഗ്യലക്ഷ്മി ഇപ്പോൾ ഒളിവിലാണ്.

വിജയ് പി നായരുടെ പരാതിയിലാണ് പോലീസ് ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറയ്ക്കൽ തുടങ്ങിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അതിക്രമിച്ച് കടക്കൽ, മോഷണം, തുടങ്ങി അഞ്ച് വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിരിക്കുന്നത്. ഇവർക്ക് ജാമ്യം നൽകിയാൽ നാളെ പൊതുജനം നിയം കയ്യിലെടുക്കുമെന്നും പ്രോസിക്യയൂഷൻ വാദിച്ചു.