ഫെമിനിസ്റ്റുകളെ അവഹേളിച്ചു ; ഭാഗ്യലക്ഷ്മിയും ദിയാസനയും ചേർന്ന് യുവാവിനെ മർദിച്ചു

കേരളത്തിലെ ഫെമിനിസ്റ്റുകളെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് യുവാവിന് മർദ്ധനം ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ബിഗ്‌ബോസ് താരം ദിയ സനയും ചേർന്നാണ് യുവാവിനെ മർദ്ധിച്ചത് മർദ്ദനത്തിന്റെ വീഡിയോ ഫേസ്‌ബുക്ക് വഴി ലൈവ് ചെയ്യുകയും ചെയ്തു.

യുട്യൂബ് ചാനൽ വഴി കേരളത്തിലെ ഫെമിനിസ്റ്റുകളെ യുവാവ് അവഹേളിച്ചുവെന്നാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ആരോപിക്കുന്നത്. ഇരുവരും ചേർന്ന് യുവാവിനെ അസഭ്യം പറയുകയും മുഖത്തു മഷി ഒഴിക്കുകയും മർദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.