‘ഫെമിനിസ്റ്റുമല്ല” ഫെമിനിസത്തിന്റെ പേരിൽ ചിലരൊക്കെ കാണിക്കുന്ന എന്തും അംഗീകരിക്കുന്നുമില്ല ; ഭാര്യയുടെ വീഡിയോ പങ്കുവെച്ച് താരം

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ചു യുവാവിനെ മർദ്ധിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയ സനയും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ ഇടം നേടിയിരുന്നു. ഫെമിനിസ്റ്റുകളെ അസഭ്യം പറഞ്ഞ യൂട്യൂബറെയാണ് ഇരുവരും ചേർന്ന് മർദ്ധിക്കുകയും ദേഹത്ത് മഷി ഒഴിക്കുകയും ചെയ്തത്. ഇതിനെതിരെ നിരവധിയാളുകൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങൾക്ക് ശേഷം കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായ ധന്യ മേരി വർഗീസിന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ ഭർത്താവ് സോഷ്യൽ മീഡിയയിൽ പങ്കവെച്ചിരുന്നു. ചിത്രത്തിനോടൊപ്പം താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. കുറിപ്പ് ഇങ്ങനെ ‘ഫെമിനിസ്റ്റുമല്ല” ഫെമിനിസത്തിന്റെ പേരിൽ ചിലരൊക്കെ കാണിക്കുന്ന എന്തും അംഗീകരിക്കുന്നുമില്ല. പക്ഷേ സ്നേഹിക്കാനറിയുന്ന, പ്രതികരണശേഷിയുള്ള, ഉശിരുള്ള സ്ത്രീകൾക്കുള്ള ഒരു സിംബോളിക് സപ്പോർട്ടായി ഇതിവിടെ കിടക്കട്ടെ.

Also Read  മൂന്ന് ദിവസത്തെ ഷൂട്ട് എന്ന് പറഞ്ഞിട്ട് വിളിക്കും എന്നിട്ട് ഒരു ദിവസം കൊണ്ട് എല്ലാം ചെയ്യിപ്പിക്കും ; സിനിമയിൽ നിന്ന് നേരിട്ടത് വെളിപ്പെടുത്തി മഞ്ജു സതീഷ്

എന്നാൽ ഈ കുറിപ്പ് യുവാവിനെ മർദ്ധിച്ച ഭാഗ്യലക്ഷ്മിയെ വിമർശിച്ചു കൊണ്ടുള്ളതാണെന്നാണ് ചിലരുടെ വാദം നിരവധിയാളുകൾ ചിത്രത്തിന് താഴെ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്.