ഫെയ്‌സ്ബുക്കില്‍ വ്യാജ ഐഡി ഉണ്ടാക്കി അപമാനിച്ച കേസില്‍ വീട്ടുജോലിക്കാരിയുടെ കാമുകൻ പോലീസ് പിടിയിൽ

ഡൽഹി: ഫെയ്‌സ്ബുക്കില്‍ വ്യാജ ഐഡി ഉണ്ടാക്കി അപമാനിച്ച കേസില്‍ വീട്ടുജോലിക്കാരിയുടെ കാമുകൻ പോലീസ് പിടിയിൽ മോഷണ ശ്രമം കൈയോടെ പിടികൂടിയ ദേഷ്യത്തിൽ ആണ് വിട്ടുടമസ്ഥയുടെ പേരിൽ ഇങ്ങനെ ഒരു വ്യാജ അകൗണ്ട് ഉണ്ടാക്കിയതെന്നു പ്രതി പൊലീസിന് മൊഴി നൽകി.

കുറച്ചു മാസങ്ങൾക്ക് മുമ്പ് ഡൽഹിയിലാണ് സംഭവം തന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീ മോഷണം നടത്തുന്നത് കാണനിടയായ വീട്ടുടമസ്ഥ മോഷണം കൈയോടെ പിടിക്കുകയും പിന്നീട് ജോലിക്കാരിയുടെ കഷ്ടതകൾ ഓർത്ത്
പോലീസിൽ പറയാതെ പ്രശ്നം പരിഹരിക്കുകയുമായിരുന്നു. എന്നാൽ തനിക്ക് ഉണ്ടായ നാണക്കേടിന് വിട്ടുടമസ്ഥയോട് എങ്ങനെ എങ്കിലും പകരം വിട്ടണം എന്ന ചിന്തയാണ് തന്റെ കാമുകനെ കൂട്ടുപിടിച്ച് വ്യാജ ഫേസ്‍ബുക്ക് ഐഡി ഉണ്ടാക്കാൻ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.

Advertisements

തന്റെ പേരിൽ ഉള്ള വ്യാജ ഫേസ്‍ബുക്ക് അകൗണ്ടിനെ കുറിച്ച് തന്റെ സുഹൃത്തുക്കൾ മുഖാന്തരം അറിഞ്ഞ വിട്ടുടമസ്ഥ ആ അകൗണ്ടിനെ കുറിച്ചു വിശദമായി അന്വേഷണം നടത്തുകയും അതിന്റെ ഭാഗമായി തന്റെ പേരിൽ ഉണ്ടായ വ്യാജ ഫേസ്‍ബുക്ക് ഐഡി വഴി അശീല സന്ദേശങ്ങളും തന്റെ മൊബൈൽ നമ്പർ വച്ച് അശീല ചിത്രങ്ങളും പ്രചരിക്കുന്നതായി അറിയാൻ സാധിച്ചു ഇതേ തുടർന്ന് തനിക്ക് തുടരെ തുടരെ ഫോൺ കോളുകൾ വരാൻ തുടങ്ങിയ സാഹചര്യത്തിൽ വിട്ടുടമസ്ഥ പോലീസിൽ പരാതി പെടുകയും തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിൽ വിട്ടു ജോലിക്കാരിയെയും ജോലിക്കാരിയുടെ കാമുകൻ സുരജിനെയും പോലീസ് അറസ്റ്റ് ചെയ്യ്തു. പെയ്ഡ് സെക്സ് എന്ന പേരിൽ ആണ് വ്യാജ ഫേസ്‍ബുക്ക് അകൗണ്ട് എന്നും മോഷണ ശ്രമം കൈയോടെ പിടികൂടിയ ദേഷ്യത്തിൽ ആണ് ഇങ്ങനെ ഒരു വ്യാജ അകൗണ്ട് ഉണ്ടാക്കിയതെന്നും പോലീസ് പറയുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS