ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ടയാൾളുടെ പ്രൊഫൈൽ പരസ്യമാക്കി ചുട്ടമറുപടിയുമായി നടി അപർണ്ണ

ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല രീതിയിലുള്ള കമന്റിട്ടയാൾക്ക് മറുപടിയുമായി നടി അപർണ്ണ നായർ. കമന്റ് ഇട്ടയാളുടെ ഫേസ്ബുക്ക് പ്രൊഫൈലും പേരുമടക്കമുള്ള കാര്യം പങ്കുവെച്ചുകൊണ്ടാണ് താരം മറുപടി നൽകിയത്. തന്റെ തൊഴിലിനെ പ്രൊമോട്ട് ചെയ്യാനുള്ള ഇടമാണിതെന്നും അല്ലാതെ മറ്റൊരാളുടെ രതിവൈകൃതങ്ങൾ കമന്റുകളിലൂടെയും മെസ്സേജുകളിലൂടെയും മറ്റും പങ്കുവെക്കാനുള്ള ഇടാമല്ലിതെന്നും താരത്തിന്റെ ഫേസ്ബുക്കിലൂടെയുള്ള മറുപടിയിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈം-ഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി. അജിത് കുമാർ, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !

  അത് ചെയ്യുന്നെങ്കിൽ ഫഹദ് ഫാസിലിനൊപ്പം ചെയ്യാനാണ് ആഗ്രഹം ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ

This page is a platform i use to interact with my wellwishes. Not for anyone to come n satisfy their se-xual fantasies through such nasty comments.If you think im going to satisfy your sexual needs or ignore such comments then you took me wrong completely.Im not here to bear such disgusting behavior. Dear Ajith kumar You have a daughter growing up with you. You have held her tight to you in the picture. Like that im also a daughter to someone who still holds me tight to his heart. Keep that in mind before you do something like this. Im here to promote my work. Not to give you a ’30 seconds pleasure’..!

Latest news
POPPULAR NEWS