ഫേസ്‌ബുക്കിലൂടെ പരിജയപെട്ട പെൺകുട്ടിയെ രാത്രി വീട്ടിൽ നിന്നും ഇറക്കി സ്‌കൂളിൽ എത്തിച്ച് പീഡിപ്പിച്ചു ; രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രി വീട്ടിൽ നിന്നും കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ,നിഖിൽ എന്നിവരാണ് അറസ്റ്റിലായത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഈ മാസം പതിനാലാം തിയതി രാത്രി വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് പോയി ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അർദ്ധരാത്രിയോടെ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പെൺകുട്ടിയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പുലർച്ചെ അഞ്ച് മണിയോടെ ജവഹർ കോളനിയിൽ നിന്നും കുട്ടിയെ നാട്ടുകാർ കണ്ടെത്തുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസ് പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനം നടന്ന കാര്യം പുറത്തറിയുന്നത്.

  നിസാർ അലിയും സംഘവും 4522 കിലോ സ്വർണ്ണം കടത്തി, മലയാളിയായ സിറാജിനെയും പിടികൂടിയപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

യുവാക്കളിലൊരാളുടെ വീട്ടിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ രാത്രി സ്വന്തം വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയത്. തുടർന്ന് ബൈക്കിൽ പാലോട് കോലായിൽ ഭാഗത്തുള്ള സ്‌കൂളിലെത്തിച്ച് പീഡിപ്പിക്കുകയും തുടർന്ന് ബൈക്കിൽ കയറ്റി ജവഹർ കോളനിക്ക് സമീപം ഇറക്കിവിട്ടശേഷം പ്രതികൾ കടന്ന് കളയുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് സഹായം ചെയ്ത രണ്ട് പേരെ കണ്ടെത്താനായുള്ള ശ്രമത്തിലാണ് പോലീസ്.

Latest news
POPPULAR NEWS