ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൃദദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ചെന്നൈ : ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് ഫേസ്‌ബുക്ക് സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനിയുടെ മൃദദേഹം കത്തി കരിഞ്ഞ നിലയിൽ തമിഴ്‌നാട്ടിൽ നിന്നാണ് കണ്ടെത്തിയത്.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പമാണ് വിവാഹിതയായ രഞ്ജിനി ഒളിച്ചോടിയത്. തമിഴ്‌നാട് കൃഷ്ണഗിരിയിൽ ഇരുവരും വിവാഹം കഴിക്കാതെ ഒന്നിച്ച് കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്ര നിർമാണ ശാലയിൽ രഞ്ജിനി നാല് മാസത്തോളം ജോലി ചെയ്തിരുന്നു.

അതേസമയം ഒരാഴ്ചയോളം രഞ്ജിനി ഡൽഹിയിൽ പോയി താമസിച്ചിരുന്നു. മടങ്ങിയെത്തിയ രഞ്ജിനി ഡൽഹിയിൽ പോയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സൂര്യയിൽ നിന്നും മറച്ച് വെച്ചതായും ഇത് ചോദ്യം ചെയ്ത് സൂര്യ രഞ്ജിനിയുമായി വഴക്കിടുകയും ചെയ്തിരുന്നു.

  രാജമല ദുരന്തം: മണ്ണിനടിയിൽപ്പെട്ടത് ഒരു കുടുംബത്തിലെ 31 പേർ; ഇവരിൽ മൂന്ന് പേരുടെ മൃതദേഹം മാത്രം കണ്ടെത്താനായി

വഴക്കിനെ തുടർന്ന് കാണാതായ രഞ്ജിനിയുടെ മൃദദേഹം കത്തി കരിഞ്ഞ നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടർന്ന് താൻ ആത്മഹത്യാ ചെയ്യുകയാന്നെന്ന് എഴുതിവെച്ച കുറിപ്പ് പോലീസ് കണ്ടെടുത്തു. രഞ്ജിനിയുടെ മരണത്തിന് ശേഷം ഒളിവിൽ പോയ സൂര്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Latest news
POPPULAR NEWS