ഫേസ്‌ബുക്ക് കാമുകനൊപ്പം വീട്ടുകാരറിയാതെ ഒളിച്ചോടി, പോകും വഴി കാർ അപകടത്തിൽപെട്ടു ; കാമുകനുൾപ്പടെ നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം : ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടുകാരറിയാതെ കടത്തികൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടയിൽ കാർ അപകടത്തിപ്പെട്ട് പെൺകുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഞായറഴ്ച രാവിലെ കോലിയക്കോട് പുലന്തറയിൽവെച്ചാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.

അപകടം നടന്നയുടനെ രക്ഷാപ്രവർത്തനത്തിനെത്തിയ പോലീസ് യുവാക്കൾക്കൊപ്പം പെൺകുട്ടിയെ കണ്ടതിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാർ അറിയാതെ പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിയതാണെന്ന് വ്യക്തമായത്.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷമീർ ഫേസ്‌ബുക്ക് വഴിയാണ് പതിനെട്ടുകാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമാകുകയും തുടർന്ന് വീട്ടുകാർ അറിയാതെ ഒളിച്ചോടാൻ തീരുമാനിക്കുകയുമായിരുന്നു. അതേസമയം ഷമീറുമായി പെൺകുട്ടിക്ക് ബന്ധം ഉള്ളത് പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു. വീട്ടുകാർ ബന്ധം എതിർത്തതിന്റെ തുടർന്നാണ് ഷമീർ പെൺകുട്ടിയെ കടത്താൻ ശ്രമിച്ചത്.

  കുഴികളിൽ പിടഞ്ഞ ഒരുപാട് ആത്മാക്കളെ കണ്ടു; അവരുടെ മോക്ഷത്തിനും ഇതുപകരിക്കട്ടെ; പിതൃദിനത്തിൽ ബലിയർപ്പിച്ച് അലി അക്ബർ

രാത്രിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ഷമീറും സുഹൃത്തുക്കളും പെൺകുട്ടിയെ കാറി കയറ്റി വിഴിഞ്ഞത്തേക്ക് വരും വഴിയാണ് അപകടം സംഭവിച്ചത്. കാർ ഓടിച്ചിരുന്ന യുവാവ് ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. ഷമീറിനെ കൂടാതെ കാറിലുണ്ടായിരുന്ന ഹക്കീം,സുബൈദ് എന്നിവർക്കും പരിക്കേറ്റു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest news
POPPULAR NEWS