ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടാൻ ശ്രമിച്ച വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

പത്തും എട്ടും വയസുള്ള മക്കളെ ഉപേക്ഷിച്ചു 31കാരിയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 28കാരനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിക്കാൻ ശ്രമിക്കവേ പോലീസ് പിടികൂടി. ഇരുവരെയും കാണാനില്ല എന്ന് കാണിച്ചു ഇരുവരുടെയും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൊട്ടറ മാടന്‍വിള ഭാഗത്ത് തോട്ടത്തില്‍ വീട്ടില്‍ അഞ്ജു കാമുകനായ കൊട്ടിയം ഉമയനല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത് എന്നിവർക്കെതിരെയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയി എന്ന പേരിൽ ജുവനെയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തിരിക്കുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇവർ സൗഹൃദം വളർന്നു പ്രണയമായി പിന്നീട് പിരിയാനാവില്ല എന്നറിഞ്ഞതോടെ ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.