കൊച്ചി: യുഎഇ കോൺസുലേറ്റ് ബാഗ് വഴി സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരും പിടികൂടിയ അതേ ദിവസം തന്നെയാണ് ഫൈസൽ ഫരീദിനും സ്വർണ്ണക്കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം മനസ്സിലായത്. എന്നാൽ ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകളാണ് ഫൈസൽ ഫരീദിനെ ക്കുറിച്ച് പുറത്തുവരുന്നത്. മലയാള സിനിമയിലെ ന്യൂജൻ സംവിധായകൻ ഉൾപ്പെടെയുള്ള നാല് സംവിധായകൻമാർക്കായി പണം ഫൈസൽ ഇറക്കിയതാണ് സൂചനകൾ ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി തെളിവുകൾ ലഭിക്കുന്നതിനായി എൻ ഐ എ അന്വേഷണം ഊർജിതമാക്കി.
ഫൈസൽ തന്ത്രശാലിയായ കുറ്റവാളിയാണെന്നും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. ചിത്ര നിർമ്മാണത്തിനായി ഫൈസൽ പണം നടത്തിയെങ്കിലും നിർമ്മാണ ഘട്ടത്തിൽ ഫൈസൽ ഇടപെട്ടിട്ടില്ലന്നാണ് അറിയാൻ കഴിയുന്നത്. പണം എത്തിക്കുന്നതിനായി ഫൈസൽ ഫരീദ് അടുത്ത സുഹൃത്തുമായി ബന്ധപ്പെട്ടുവെന്നും സിനിമ വിജയിച്ചാൽ പങ്കിടെണ്ട ഓഹരികളെ കുറിച്ചും ഇയാളാണ് സംസാരിച്ചിരുന്നതെന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.