ഫോട്ടോ എടുക്കാനായി പുഴയിൽ ഇറങ്ങി ; ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കോഴിക്കോട് : നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുവ്വത്തോട് സ്വദേശികളായ പേപ്പച്ചൻ,മെർലി ദമ്പതികളുടെ മകൻ ഹൃദ്വിൻ (22), ആലപ്പുഴ ആലപ്പാട് സ്വദേശികളായ സാബു,മഞ്ജു ദമ്പതികളുടെ മകൾ ആഷ്മി (14) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്.

  ഭർത്താവ് പുറത്ത് പോയ സമയത്ത് വിനോദ് യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു ;കുടുംബ പ്രശ്‌നം തീർക്കാനെത്തിയ സുഹൃത്ത് മകന്റെ ഭാര്യയെ പീഡിപ്പിച്ചു

ഈസ്റ്റർ അവധി ആഘോഷിക്കുന്നതിനായി വിലങ്ങാട് പുഴയിൽ നിർമ്മിച്ച തടയണകാണാനെത്തിയതായിരുന്നു ഇവർ. ഇതിനിടയിൽ ഫോട്ടോ എടുക്കുന്നതിനായി പുഴയിൽ ഇറങ്ങുകയും കാൽ വഴുതി ഒഴുക്കിൽപെടുകയുമായിരുന്നു. മരിച്ച ഹൃദ്വിന്റെ സഹോദരിയും ഒഴുക്കിൽപെട്ടിരുന്നെങ്കിലും സമീപവാസികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മരിച്ച ഹൃദ്വിനും,ആഷ്മിയും സഹോദരിമാരുടെ മക്കളാണ്.

Latest news
POPPULAR NEWS