ഹൈദരാബാദ് : റോങ് നമ്പർ വഴി പരിചയപ്പെട്ട പെൺകുട്ടിയെ നിരന്തരം ശല്ല്യം ചെയ്യുകയും ചുംബനം ആവിശ്യപ്പെടുകയും ചെയ്ത യുവാവിന് ലഭിച്ചത് ക്രൂര മർദ്ധനം. ചിറ്റൂർ സ്വദേശി മഹേഷിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോങ് നമ്പർ വഴിയാണ് മഹേഷിന് പെൺകുട്ടിയുടെ നമ്പർ ലഭിക്കുന്നത്.
റോങ് നമ്പർ എന്ന് പറഞ്ഞ് കാൾ കട്ട് ചെയ്ത പെൺകുട്ടിയെ മഹേഷ് നിരന്തരം ഫോണിൽ വിളിക്കുകയും ചുംബനം ആവിശ്യപെടുകയുമായിരുന്നു. ശല്ല്യം അസഹ്യമായപ്പോൾ ചുംബനം നൽകിയാൽ ഫോൺ വിളി അവസാനിപ്പിക്കുമോ എന്ന് പെൺകുട്ടി ചോദിക്കുകയും അവസാനിപ്പിക്കാമെന്ന് മഹേഷ് സമ്മതിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നിർദേശ പ്രകാരമാണ് മഹേഷ് ഹോട്ടൽ റൂമിലെത്തിയത് എന്നാൽ പെൺകുട്ടിയുടെ കാമുകൻ അടങ്ങുന്ന സംഘമാണ് മഹേഷിനെ ഹോട്ടൽ മുറിയിൽ സ്വീകരിച്ചത്. തുടർന്ന് ക്രൂരമായി ഇയാളെ മർദിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയുമായിരുന്നു.
അതേസമയം താൻ ചുംബനം ആവശ്യപ്പെട്ടിട്ടില്ലെന്നും പെൺകുട്ടി തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത് മറ്റൊരു ആവിശ്യത്തിനാണെന്നും മഹേഷ് പറയുന്നു. ഞങ്ങൾ തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നെന്നും പലപ്പോഴും ഇത്തരത്തിൽ ഞങ്ങൾ ഹോട്ടൽ മുറിയിൽ താമസിച്ചിട്ടുണ്ടെന്നും മഹേഷ് പറയുന്നു. പെൺകുട്ടിക്ക് ഇപ്പോൾ മറ്റൊരു ബന്ധമുണ്ടെന്നും അതിനാൽ എല്ലാം പറഞ്ഞ് അവസാനിപ്പിക്കാനാണ് താൻ ഹോട്ടൽ മുറിയിൽ എത്തിയതെന്നും മഹേഷ് പറയുന്നു. മഹേഷിനെ മർദിച്ച സംഭവത്തിൽ അഞ്ച് പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തു.