ഫോണിൽ ആരെ വിളിച്ചാലും ചുമയാണോ കേൾക്കുന്നത് ; മുന്നറിയിപ്പ് വാക്കുകൾക്ക് പിന്നിൽ ഈ മിടുക്കി

തൃശൂർ : കൊറോണ വൈറസ് വ്യാപമാകുകയും ഭീതി പടർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ മൊബൈൽ ഫോണിന്റെ കാളർ ട്യൂണിലും ചുമയും മുന്നറിയിപ്പുമാണ് കേൾക്കുന്നത്. ആരെ വിളിച്ചാലും റിങിന് പകരം ചുമ കേൾക്കാം അതിനു പിന്നാലെ കൊറോണയെ കുറിച്ച് മുന്നറിയിപ്പും കേൾക്കാം. കൊറോണയെന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് തൃശൂർ സ്വദേശിയായ ശ്രീപ്രിയയാണ്. ബിഎസ്എൻ ൽ നു വേണ്ടിയാണ് ശ്രീപ്രിയ തന്റെ ശബ്ദം നൽകിയത്.

നേരത്തെയും ശ്രീപ്രിയ ബിഎസ്എൻ ൽ നു ഇത്തരത്തിൽ ശബ്ദം നൽകിയിട്ടുണ്ട്. എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസറാണ് ശ്രീപ്രിയ. ഇഗ്ളീഷിലും ഹിന്ദിയിലും നേരത്തെ ഇത്തരത്തിൽ മുന്നറിയിപ്പ് മെസ്സേജ് വന്നിരുന്നു അതിന്റെ തുടർച്ചയായാണ് മലയാളത്തിലും ഈ ആശയം മുന്നോട്ട് വച്ചത്. കൊറോണയെക്കുറിച്ചുള്ള മുന്നറിയിപ്പ് വളരെ പെട്ടെന്ന് ജനങ്ങളിൽ എത്തിക്കാൻ ഈ സംവിധാനം പ്രയോജനകരമാകും.