ഫോണും പേഴ്‌സും കവർന്ന് രക്ഷപെട്ടു എന്നാൽ ഭീഷണിപ്പെടുത്തി എടിഎം പിൻ സ്വന്തമാക്കാൻ തിരിച്ചു വന്ന കവർച്ചക്കാർക്ക് സംഭവിച്ചത്

ബൈക്കിലെത്തിയ മോഷണസംഘം രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറങ്ങിയ ആളുടെ മൊബൈൽ ഫോണും പേഴ്സും തട്ടിയെടുത്ത കടന്നുകളയുകയായിരുന്നു. പേഴ്സിൽ പണവും ഡ്രൈവിംഗ് ലൈസൻസും ആധാർ കാർഡും എടിഎം കാർഡുകളും ഉണ്ടായിരുന്നു. യുവാവിനെ തോക്കിൻ മുനയിൽ നിർത്തിയ ശേഷമായിരുന്നു കവർച്ച നടത്തിയത്. എന്നാൽ പേഴ്സും പണവും തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഘം കുറച്ചുദൂരം പോയതിനു ശേഷം തിരിച്ചു വരികയും ഇയാളോട് എടിഎമ്മിന്റെ പിൻ നമ്പർ ചോദിച്ചു വീണ്ടും കടക്കുകയായിരുന്നു.

Also Read  ജമ്മുകാശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു

സംഭവം ഉടൻ തന്നെ പോലീസിനെ അറിയിക്കുകയും ചെക്ക് പോസ്റ്റിൽ വെച്ച് ബൈക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയുടെ ഭാഗമായി ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പോലീസിന് നേരെ വെടിയുതിർത്തു മോഷണ സംഘം കടന്നു കളയുകയായിരുന്നു. തുടർന്ന് പോലീസ് സംഘം പിന്നാലെ പോവുകയും ഏറ്റുമുട്ടലിലൂടെ കവർച്ചാ സംഘത്തെ കീഴ്പ്പെടുത്തുകയും ആയിരുന്നു. സംഭവം നടന്നത് നോയിഡയിലെ ഫേസ് ത്രീ പോലീസ് സ്റ്റേഷൻ പരിധിയിലാണ്.