വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കഴിഞ്ഞ ദിവസം എൻഐഎ ബാംഗ്ലൂരിൽ വെച്ച് പിടികൂടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ കേരളത്തിൽ വല വിരിച്ചിരുന്നിട്ടും ഇവർ എങ്ങനെ ബാംഗ്ലൂരിൽ എത്തി എന്നത് ഇപ്പോളും ചോദ്യ ചിഹ്നമാണ്, ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്ന വഴിക്ക് ഉന്നതരുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ശനിയാഴ്ച ഇവർ ബാംഗ്ലൂരിൽ ഉണ്ടെന്ന രഹസ്യ വിവരം എൻഐഎയ്ക്ക് ലഭിച്ചിരുന്നു തുടർന്ന് രാത്രി 7 മണിക്ക് ഇവരെ ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നിന്നും എൻഐഎ ഹൈദ്രബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പിടികൂടുകയിരുന്നു. തിരിച്ചറിയാതെ ഇരിക്കാൻ രൂപത്തിൽ ഇവർ മാറ്റം വരുത്തിയെങ്കിലും എൻഐഎ ഇവരെ നിഷ്പ്രയാസം കണ്ടെത്തുകയായിരുന്നു. ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടക്കമെന്ന ഭയത്തെ തുടർന്ന് ഫോൺ കൈയിൽ കരുത്താതെയായിരുന്നു ഇവരുടെ യാത്ര.
എന്നാൽ സ്വപ്നയുടെ മൂത്ത മകളുടെ ഫോൺ വിളി അന്വേഷണ ഉദ്യോഗസ്ഥരെ ഇവരുടെ അടുത്തെത്താൻ സഹായിച്ചു. മകൾ കഴിഞ്ഞ ദിവസം നാട്ടിലെ സുഹൃത്തിനെ വിളിച്ചതാണ് ഇവർക്ക് വിനയായി മാറിയത്, ഇന്നലെ ഉച്ചയോടെ ഓണായ ഫോണിന്റെ വിവരങ്ങൾ എൻഐഎ ഹൈദ്രബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു, മകളുടെ ഫോൺ കാൾ മാത്രമല്ല സ്വപ്നയുടെ ഫോൺ സംഭാഷണവും ഇവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് എളുപ്പമായി.
ഒരു പ്രമുഖ ന്യൂസ് ചാനൽ സ്വപ്നയുടെ സംഭാഷണം പുറത്ത് വിട്ടതോടെയാണ് ആ വഴിക്ക് എൻഐഎ അന്വേഷണം ആരംഭിച്ചത്. പലരും കൈ മാറി വന്ന ഫോൺ കോളിന്റെ ഐപി അഡ്രെസ്സ് വിവരങ്ങൾ തിരിച്ചറിഞ്ഞ ശേഷം വെള്ളിയാഴ്ച മുതൽ സംഘം ഇ വഴിക്ക് അന്വേഷണം ആരംഭിച്ചു. സുധീദ്രറായ് എന്നയാളുടെ ഫ്ലാറ്റിൽ സ്വപ്ന സുരേഷ്, രണ്ട് മക്കൾ, ഭർത്താവ്, സുഹൃത്തും പ്രതിയുമായ സന്ദീപ് അടക്കം ഒളിവിൽ കഴിയുകയായിരുന്നു.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി എൻഐഎക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇ ഫ്ലാറ്റിലുള്ള കാര്യം ഉറപ്പിച്ചതും ഇവരെ കസ്റ്റഡിയിൽ എടുത്തതും. എന്നാൽ എൻഐഎ കസ്റ്റഡിയിൽ ഇരിക്കുന്ന സരിത്ത് വഴി അറിഞ്ഞ വിവരം സ്വപ്നയും സംഘവും കേരളം വിട്ട് പോയിട്ടില്ല എന്നാണ് ആദ്യം അന്വേഷണ സംഘം ധരിച്ചിരുന്നത്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ കർശന സുരക്ഷയുള്ളപ്പോൾ ഇവർ എങ്ങനെ ബാംഗ്ലൂരിൽ എത്തിയെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.