ഫോൺ ചെയ്യുന്നതിനിടെ വിദ്യയുടെ നിലവിളി കേട്ടു ; വിദ്യയുടേത് കൊലപാതകമാണെന്ന് കുടുംബം

കണ്ണൂർ : വെള്ളിയാഴ്ച മരണപ്പെട്ട പുതിയതെരു പനങ്കാവ് സ്വദേശിനി വിദ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ. കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്നും വിദ്യയുടെ കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. ഭർത്താവിന്റെ വീട്ടിൽ നിന്നും വിദ്യക്ക് പീഡനമേൽക്കേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യയുടെ സഹോദരി പറയുന്നു. ഫോൺ ചെയ്യുന്നതിനിടെ വിദ്യയുടെ നിലവിളി കേട്ടെന്നും ഭർത്താവ് ബഹളം വയ്ക്കുകയും മർദിക്കുകയും ചെയ്തതായി സഹോദരി പറയ്യുന്നു.