ഫോൺ ചോർത്തൽ ; വാർത്ത നിഷേധിച്ച് കമ്പനി, പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

ന്യുഡൽഹി : പെഗാസസ് ഫോൺ ചോർച്ച വിവാദമാകുന്നു. പാർലമെന്റിൽ ഫോൺ ചോർച്ച സംബന്ധിച്ച് ചർച്ച വേണമെന്ന് ആവിശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. എംപി എംകെ രാമചന്ദ്രനാണ് ഈ ആവിശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം ഫോൺ ചോർത്തിയെന്ന വാർത്ത പെഗാസസ് സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ കമ്പനി എൻഎസ്ഒ നിഷേധിച്ചു. അടിസ്ഥാന രഹിതമായ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നതെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വർത്തകളെന്നും കമ്പനി വ്യക്തമാക്കി. യാഥാർഥ്യത്തിൽ നിന്നും അകലെയുള്ള നിരീക്ഷണങ്ങളാണ് വാർത്തയിലെന്നും കമ്പനി പറഞ്ഞു.

  ബജറ്റ് 2020: ദേശസുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകും,

പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ വിശദീകരണം നൽകണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.

Latest news
POPPULAR NEWS