ഫോർട്ട്കൊച്ചി : കുട്ടികളുടെ പാർക്കിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ പ്രിയങ്ക ബോറ, കാമുകൻ രൂപ് റോത്തി എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റു പുഴയിലെ റൈസ് മില്ലിൽ ജോലി ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
റൈസ് മില്ല് ഉടമയുടെ കൈയിൽ നിന്ന് കുട്ടിയെ നാട്ടിൽ എത്തിക്കാനെന്ന് പറഞ്ഞ് മൂവായിരം രൂപ വാങ്ങിയിരുന്നു. തുടർന്ന് കാമുകന്റെ നിർദേശ പ്രകാരം കുട്ടിയെ പാർക്കിൽ ഉപേക്ഷിക്കുകയായിരുന്നു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് ശിശുക്ഷേമ സമിതി കെയറിൽ എത്തിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.