ഫ്രാങ്കോ മുളയ്ക്കൽ കടന്ന് പിടിച്ചു വീഡിയോ കാളിലൂടെ അശ്ലീലം കാണിച്ചു ; ആരോപണവുമായി കന്യസ്ത്രീ

കോട്ടയം : കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗീക ആരോപണം. കന്യസ്ത്രീയെ പീഡിപ്പിച്ച കേസിലെ പതിനാലാം സാക്ഷിയായ കന്യസ്ത്രിയാണ് ഫ്രാങ്കോയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

മഠത്തിൽ വച്ച് ബിഷപ്പ് ഫ്രാങ്കോ തന്നെ കയറി പിടിച്ചെന്നും വീഡിയോ കാൾ ചെയ്ത് അശ്‌ളീല സംഭാഷണവും ദൃശ്യങ്ങളും കാണിച്ചെന്നും കന്ന്യാസ്ത്രി വെളിപ്പെടുത്തി. കൂടാതെ ഫ്രാങ്കോ മുളയ്ക്കൽ തന്റെ മാറിടവും രഹസ്യ ഭാഗങ്ങളും കാണിക്കാൻ ആവശ്യപ്പെട്ടെന്നും കന്യസ്ത്രീ മൊഴി നൽകി.