ഏറ്റുമാനൂർ : ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ സ്വദേശികളായ ദമ്പതിമാരുടെ ഒന്നര വയസുകാരിയായ റൂത്ത് മറിയയാണ് മരിച്ചത്.
കളിക്കുന്നതിനിടയിൽ ഫ്രിഡ്ജിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.