ബംഗളൂരിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പെൺകുട്ടി ഉൾപ്പെടെ അഞ്ച് ബംഗ്ലാദേശികൾ അറസ്റ്റിൽ

ബംഗളൂരു : യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.

മനുഷ്യക്കടത്ത് വഴിയാണ് യുവതിയെ ബാംഗളൂരിൽ എത്തിച്ചതെന്നാണ് പോലീസ് നിഗമനം. അറസ്റ്റിലായ സംഘത്തിൽ നാല് യുവാക്കളും ഒരു സ്ത്രീയും ഉൾപ്പെട്ടതായി പോലീസ് പറയുന്നു. നാലുപേർ യുവതിയെ പീഡിപ്പിക്കുകയും പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന യുവതി വീഡിയോ പകർത്തുകയുമായിരുന്നു.

പീഡനത്തിന് ഇരയായ യുവതിയിൽ നിന്ന് പൊലീസിന് മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

  പുൽവാമയിൽ വീരമൃതു വരിച്ച ധീരജവാന്മാരെ രാജ്യം ഒരിക്കലും മറക്കില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

Latest news
POPPULAR NEWS