ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവാതെ മലപ്പുറത്ത് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ലോക്ക് ഡൗൺ സമയത്ത് ബംഗാളികൾക്ക് ടിവിയും മറ്റും വാങ്ങിച്ച് നൽകിയ സർക്കാർ വിദ്യാർത്ഥികളുടെ പ്രശ്നം ശ്രദ്ധിച്ചിരുന്നെങ്കിൽ പെൺകുട്ടിക്ക് ജീവൻ നഷ്ടപെട്ടില്ലായിരുന്നെനും കെ സുരേന്ദ്രൻ. എത്രയും പെട്ടെന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും കെ സുരേന്ദ്രൻ ആവിശ്യപ്പെട്ടു.
സംസ്ഥാനത്തു കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം ഈ അധ്യയന വർഷത്തിലെ സ്റ്റഡി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത് ഓൺലൈൻ വഴിയാണ്. എന്നാൽ പാവപ്പെട്ട കുടുംബത്തിൽ പെട്ട പലയിടങ്ങളിലെയും കുട്ടികൾ തങ്ങൾക്ക് ഓൺലൈൻ വഴി പഠിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഇല്ലാത്തതിന്റെ വിഷമത്തിലാണ്. എന്നാൽ സർക്കാർ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുന്നില്ല.
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ആദ്യ ദിവസം തന്നെ വയനാട് വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദേവിക ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായി. ഓൺലൈൻ വഴി പഠിക്കുന്നതിനായുള്ള സംവിധാങ്ങൾ ഇല്ലാതിരുന്നതാണ് ആ കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്. വീട്ടിലുള്ള ടി വി തകരാറിലായതിനാൽ ടീവിയിലൂടെ പഠിക്കാൻ സാധിക്കാതെ വന്നതും കൂടാതെ മൊബൈൽ വഴി പഠിക്കുന്നതിനായി സ്മാർട്ട് ഫോണും ഇല്ലാതിരുന്നത് ദേവികയെ മാനസികമായി വല്ലാതെ തളർത്തിയിരുന്നു. അതേസമയം ലോക്ക് ഡൗണിൽ അകപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് ടിവിയും ക്യാരംസ്ഉം അടക്കമുള്ള സാധനങ്ങൾ സർക്കാർ നൽകിയിരുന്നു .