കൊൽക്കത്ത: സിപിഎം നേതാവും എംപിയും മുൻ അത്ലറ്റുമായ ജ്യോതിർമയി സിക്ദാർ ബിജെപിയിൽ ചേർന്നു. ചായ് പി ചർച്ചയിൽ പശ്ചിമ ബംഗാൾ പാർട്ടി പ്രസിഡന്റ് ദിലീപ് ഘോഷുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണു ബിജെപിയിൽ ചേരാനുള്ള തീരുമാനമെടുത്തത്. കൂടാതെ പശ്ചിമ ബംഗാളിൽ നിയമസഭ ഇലക്ഷന് അടുത്തിരിക്കെയാണ് മുൻ സിപിഎം എംപി ബിജെപിയിൽ ചേരുന്നത്. ഇത് സംസ്ഥാനത്ത് സിപിഎമ്മിനു വലിയ രീതിയിലുള്ള തിരിച്ചടി ഉണ്ടാകുമെന്നാണ് കരുതുന്നത്.
മിഡിൽ ഡിസ്റ്റൻസ് റണ്ണരായ സിക്ദാർ 1995 ലും 1998 ലും നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 800 മീറ്റർ, 1500 മീറ്റർ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സ്വർണ്ണവും വെങ്കലവുമടക്കം നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.