കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊറോണ വൈറസിന്റെ. വ്യാപനം വര്ധിക്കുന്നു. സംസ്ഥാന സർക്കാരിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച്ച പറ്റിയതായും റിപ്പോർട്ട്. കൂടാതെ രോഗവ്യാപനം മറച്ചു വെയ്ക്കാൻ മമത സർക്കാർ ശ്രമിക്കുകയാണ്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നതായും തെളിഞ്ഞു. ബംഗാൾ സർക്കാർ പുറത്തിറക്കിയിരിക്കുന്ന മെഡിക്കൽ ബുള്ളറ്റിനിലും കൂടാതെ കേന്ദ്ര സർക്കാരിന് നൽകിയ കണക്കിലും ക്രമക്കേടുകൾ നടനാതായി കണ്ടെത്തിയിട്ടുണ്ട്.
ഏപ്രിൽ 31 ണ് സംസ്ഥാന സർക്കാർ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ 744 കോവിഡ് രോഗികൾ ഉണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ അന്നേ ദിവസം കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്ന കണക്കിൽ 931 പേരുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. 187 പേരുടെ എണ്ണം ഇവിടെ കൂടുതൽ വന്നിട്ടുണ്ട്. ഇവിടെയാണ് കണക്കുകളിൽ ക്രമക്കേട് നടന്നയിട്ടുള്ളതായി മനസിലായത്. കൂടാതെ 72 പേർ മരിച്ചത് മറ്റു രോഗങ്ങൾ കരണമാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നത്. കൂടാതെ മെയ് ഒന്ന് രണ്ട് തീയതികളിലെ മെഡിക്കൽ ബുള്ളറ്റിനിൽ രോഗികളുടെയോ മരണം സംഭവിച്ചവരുടെയോ കണക്കുകൾ കൊടുത്തിട്ടില്ല. സർക്കരാറിന്റെ ഇത്തരം പ്രവർത്തികളെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവരുടെ വീടുകളിൽ പോലീസ് എത്തുന്ന സ്ഥിതിയിലേക്ക് വരെയാണ് കാര്യങ്ങൾ പോകുന്നതെന്നും ഗവർണർ കത്തിൽ പറയുന്നുണ്ട്.