തിരുവനന്തപുരം : ബക്രീദ് പൊതുഅവധി പിൻവലിച്ച് സംസ്ഥാന സർക്കാർ. നിലവിൽ നാളെയാണ് ബക്രീദ് പ്രമാണിച്ച് പൊതുഅവധി. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ബക്രീദ് അവധി ബുധനാഴ്ചയായിരിക്കും. ബക്രീദ് പ്രമാണിച്ച് സംസ്ഥാന സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസത്തെ ഇളവ് നൽകിയിരുന്നു.
ബക്രീദിന് മൂന്ന് ദിവസം ഇളവ് നൽകിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ബക്രീദിന് ഇളവ് നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ബക്രീദ് പ്രമാണിച്ച് എബിസി വിഭാഗങ്ങളിപ്പെട്ട കടകൾക്കും ജ്വലറി,തുണിക്കട തുടങ്ങിയവയ്ക്കും രാത്രി 8 മണിവരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.