തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പൊതുബജറ്റ് കേരളത്തെ അവഗണിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രൂക്ഷമായ രീതിയിലുള്ള പ്രളയക്കെടുതി ഉണ്ടായ സംസ്ഥാനമായ കേരളത്തെ അവഗണിക്കുകയും മറ്റു സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം നൽകിയതും കേരളീയരിൽ നിരാശയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പൊതുസഹകരണ മേഖലയിലും തിരിച്ചടിയാണെന്നും 22% നികുതിയും സർചാർജും ഏർപ്പെടുത്തിയത് ജനങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി എസ് ടി നഷ്ടപരിഹാരത്തിനുള്ള തുക, എയിംസ്, അങ്കമാലി -ശബരി റെയിൽപാത, കടത്തിന്റെ പരിധി ഉയർത്തൽ, ദേശീയ പാതയുടെ വികസനം, റബ്ബറിന്റെ സബ്സിഡി കൂട്ടുക, തുടങ്ങിയ കേരളം ആവശ്യപ്പെട്ട കാര്യങ്ങളൊന്നും കേന്ദ്രം പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തിമാക്കി.
കേന്ദ്രസർക്കാർ കേരളത്തിനായി 15,236.64 കോടി രൂപയോളം ബജറ്റ് വിഹിതമായി നൽകുന്നുണ്ട്. എല്ലാ മേഖലയിലും തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പറയുന്നത് കേരളത്തെ കേന്ദ്രസർക്കാർ ബജറ്റിലൂടെ അവഗണിച്ചുവെന്നാണ്.