ബജറ്റ് പൊള്ളയാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി പകുതി സമയവും കണ്ണടച്ചു ഉറങ്ങുവായിരുന്നു: അങ്ങനെയുള്ളയാൾക്ക് ബജറ്റ് അതിന് മനസിലായിട്ടുണ്ടോയെന്ന് ചോദിച്ചു സ്മൃതി ഇറാനി

ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പൊള്ളയാണെന്ന് പറഞ്ഞു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും അതിനുവേണ്ടുന്ന ഒന്നും തന്നെ ബജറ്റിൽ ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ പൊള്ളത്തരത്തിനു ചുട്ടമറുപടിയുമായി സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുകയാണ്.

ഞാൻ രാഹുൽ ഗാന്ധിയുടെ മുന്നിലെ സീറ്റിലായിരുന്നു ഇരുന്നതെന്നും അദ്ദേഹം ബജറ്റ് നടന്നുകൊണ്ടിരുന്നപ്പോൾ പകുതി സമയവും കണ്ണുമടച്ചുകൊണ്ട് ഇരിക്കുകയായിരുന്നുവെന്നും, എന്നിട്ടു പുറത്തേക്ക് പോയി കുറെ കഴിഞ്ഞാണ് തിരിച്ചു വന്നതെന്നും ഈ സമയത്താണ് ധനകാര്യ നയങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞതെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

  കോവിഡ് 19: പി എം കെയറിലേക്ക് രണ്ട് ലക്ഷം രൂപ സംഭവനയുമായി ധീരജവാന്റെ ഭാര്യ: അഭിമാനമെന്നു ബിപിൻ റാവത്ത്

ബജറ്റ് അവതരണത്തിന് ഇടയിൽ നിർമലാ സീതാരാമന്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും, ആ സമയത്ത് രാഹുൽ ഗാന്ധി ചിരിക്കുകയാണ് ചെയ്തതെന്നും, ഒരു സ്ത്രീയ്ക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായാൽ ചിരിക്കുകയാണോ ചെയ്യേണ്ടതെന്നും പറഞ്ഞു രാഹുലിനെ വിമർശിച്ചു സ്മൃതി ഇറാനി.

Latest news
POPPULAR NEWS