Advertisements

ബജറ്റ് 2020: ദേശസുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകും,

ന്യൂഡല്‍ഹി: ദേശ സുരക്ഷയ്ക്ക് മുൻതൂക്കം നൽകും, വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ, പട്ടിക ജാതി പട്ടികവർഗ്ഗ വിവാഗങ്ങൾക്ക് 85000 കോടി രൂപ, പട്ടികജാതി വിഭാഗത്തിന്റെ വികസനത്തിനായി 53,700 കോടി രൂപ, ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസത്തിന് വിദേശ നിക്ഷേപവും വിദേശ വായ്പയും ലഭ്യമാക്കും, 15 ലക്ഷം കോടി കാർഷിക വായ്പ, കൃഷിക്കും ജലസേചനത്തിനും 2.83 ലക്ഷം കോടി, 20 ലക്ഷം കർഷകർക്ക് സോളാർ പമ്പ്, ബാങ്ക് നിയമനത്തിനായി ഓൺലൈൻ പൊതുപരീക്ഷ, ദേശീയ തലത്തിൽ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജൻസി സ്ഥാപിക്കും,

Advertisements

2022 ല്‍ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ 16 ഇനപരിപാടി, 112 ജില്ലകളിൽകൂടി ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, വ്യവസായ-വാണിജ്യ മേഖലയ്ക്ക് 27300 കോടി, ടൂറിസം പ്രചാരണ പരിപാടികൾക്ക് 25,00 കോടി, വനിതാ ക്ഷേമത്തിന് 28,600 കോടി, പോഷകാഹാര പദ്ധതിക്കായി 35,600 കോടി, ഊർജ്ജ മേഖലയ്ക്ക് 22,000 കോടി, ഗതാഗത സൗകര്യം വികസനത്തിന് 1.7 ലക്ഷം കോടി രൂപ,

നൈപുണ്യ വികസനത്തിന് 3000 കോടി, ആരോഗ്യമേഖലയ്ക്ക് 69,000 കോടി, 2022  G 20 ഉച്ചകോടിയ്ക്ക് ഇന്ത്യയിൽ തയ്യാറെടുപ്പിന് നൂറുകോടി, ആഗോള മേഖലയ്ക്കായി 69000 കോടി, ഓൺലൈൻ ഡിഗ്രി കോഴ്സുകൾ തുടങ്ങും, 5 പുതിയ സ്മാർട്ട് സിറ്റികൾ, സംരംഭകർക്ക് ഇൻവെസ്റ്റ്മെന്റ് ക്ലിയറൻസ് സെൽ, രാജ്യത്തുടനീളം ഡേറ്റാ സെന്റർ പാർക്കുകൾ, എല്ലാ പൊതുസ്ഥലങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ, പിന്നോക്ക വികസന ത്തിന് ബജറ്റിൽ നിന്ന് 85,000 കോടി രൂപ,

Advertisements

പാവങ്ങളുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ബഡ്ജറ്റില്‍ നിർമല സീതാരാമൻ വ്യക്തമാക്കി. ജി എസ് ടിയിലൂടെ രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാൻ ആയെന്നും, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തെ തൊഴിൽരഹിതർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബഡ്ജറ്റ് കൂടിയാണ് ഇപ്രാവശ്യത്തെതെന്ന് നിർമലാ സീതാരാമൻ വ്യക്തമാക്കി.

- Advertisement -
Latest news
POPPULAR NEWS