NATIONAL NEWSബജറ്റ് 2020: വിദ്യാഭ്യാസ മേഖലയ്ക്കായി 99,300 കോടി രൂപ

ബജറ്റ് 2020: വിദ്യാഭ്യാസ മേഖലയ്ക്കായി 99,300 കോടി രൂപ

follow whatsapp

ഡൽഹി: കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം സ്വീകരിക്കുവാനും, വിദ്യാഭ്യാസ നയം രൂപീകരിക്കുവാനും ബജറ്റിൽ തീരുമാനം. നൈപുണ്യ വികസനത്തിനായി 3000 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ 4.6 % വർദ്ധനവ് വിദ്യാഭ്യാസ ചെലവുകളിൽ ഉണ്ടെങ്കിലും നൈപുണ്യ വികസനത്തിന് മാറ്റം വരുത്തിയിട്ടില്ല. 4500 കോടി രൂപയോളം കഴിഞ്ഞ ബജറ്റിനേക്കാൾ ഇത്തവണ അധികം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയിൽ പഠിക്കാനാഗ്രഹിക്കുന്ന വിദേശികളായ വിദ്യാർഥികൾക്ക് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ ഇൻഡ് – സാറ്റ് പരീക്ഷ നടത്താനുള്ള തീരുമാനവും ബജറ്റിൽ അവതരിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. ഓൺലൈൻ വഴി ബിരുദം നേടാൻ പ്രോഹത്സാഹിപ്പിക്കും.

- Advertisement -

ഏഷ്യൻ പൊലീസ് സർവകലാശാല, റഷ്യൻ ഫോറസിക്സ് സർവ്വകലാശാല എന്നിവ ഇന്ത്യയിലും സ്ഥാപിക്കും. 2030 തോടുകൂടി ലോകത്തിലെതന്നെ തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ള കൂടുതല്‍ യുവാക്കളുള്ള രാജ്യമായി ഇന്ത്യയെ മാറ്റുമെന്നും, ഇതിനുവേണ്ടി പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുമെന്നും ബജറ്റിൽ നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

spot_img