തിരുവനന്തപുരം : കുടുംബവഴക്കിനെ തുടർന്ന് അച്ഛനും, മകനും കുത്തേറ്റ് മരിച്ചു. പൂജപ്പുര മുടവൻമുകൾ സ്വദേശികളായ സുനിൽ മകൻ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുനിലിന്റെ മകളുടെ ഭർത്താവ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോറിക്ഷ തൊഴിലാളിയായ സുനിലിന്റെ മകൾ ഭർതൃ വീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നിരുന്നു. ഭാര്യയെ തിരികെ കൊണ്ട് പോകാൻ അരുൺ വീട്ടിലെത്തിയപ്പോൾ സുനിൽ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് അരുണിനെ അറിയിച്ചു.
സുനിലിന്റെ വാക്കുകൾ അരുണിനെ പ്രകോപിപ്പിച്ചു. തുടർന്ന് അരുൺ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സുനിലിനെയും മകനെയും കുത്തുകയായിരുന്നു. അഖിലിന്റെ നെഞ്ചിലും സുനിലിന്റെ കഴുത്തിലും കുത്തേറ്റു. സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട അരുണിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.