ബന്ധുവെന്ന് വിശ്വസിപ്പിച്ച് കാമുകനെ വീട്ടിലെത്തിച്ച് അവിഹിതം ; ഭാര്യയുടെ അശ്ലീല ദൃശ്യം കണ്ടതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ

ഭാര്യയുടെ അശ്ലീല വീഡിയോ കണ്ടതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശിനി അഖില (30) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് അഖിലയുടെ കാമുകൻ നെടുമങ്ങാട് സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഇരുവരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ അഖിലയുടെ അശ്ലീല ദൃശ്യങ്ങൾ വാട്സാപ്പിൽ കണ്ടതിനെ തുടർന്നാണ് ഭർത്താവായ ശിവപ്രസാദ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് മുൻപ് മരണത്തിന് ഉത്തരവാദികൾ ഭാര്യ അഖിലയും കാമുകൻ വിഷ്ണുവും ആണെന്ന് ശിവപ്രസാദ് വീടിന്റെ ചുമരിൽ എഴുതിവെച്ചിരുന്നു.

അഖില ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്യുന്നതിനിടയിൽ അതെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന വിഷ്ണുവുമായി അടുക്കുകയും. തന്റെ അകന്ന ബന്ധുവാണ് വിഷ്ണു എന്ന് ശിവപ്രസാദിനെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം നിരന്തരം വീട്ടിലേക്ക് വിളിച്ച് വരുത്തി അവിഹിത ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിൽ വിഷ്ണു പകർത്തിയ അശ്ലീല ദൃശ്യങ്ങളാണ് വാട്സാപ്പ് വഴി പ്രചരിച്ചത്.

  അച്ഛനും അമ്മയും നല്ലരീതിയിൽ വളർത്താത്തതുകൊണ്ടാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെന്ന് കേട്ടപ്പോൾ പൊട്ടിത്തെറിക്കാനാണ് തോന്നിയത് ; ഭാവന പറയുന്നു

വിഷ്ണുവും ഭാര്യ അഖിലയും തമ്മിലുള്ള അശ്ലീല ദൃശ്യങ്ങൾ കണ്ട ശിവപ്രസാദ് മാനസികമായി സമ്മർദ്ദത്തിലായിരുന്നു. സമ്മർദ്ദം താങ്ങാനാവാതെ ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ശിവപ്രസാദിന്റെ ആത്മഹത്യയ്ക്ക് ശേഷം ഒളിവിൽ പോയ വിഷ്ണുവും അഖിലയും പാലക്കാടുള്ള വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest news
POPPULAR NEWS