ബന്ധു എന്ന സ്വാതന്ത്ര്യത്തിൽ കുട്ടിയുടെ വീട്ടിൽ ഉറക്കം; രഹസ്യ ഭാഗത്ത് ക്രയോൺ പെൻസിൽ കയറ്റി രസിക്കൽ; നിരന്തരം അ-ശ്ലീല വീഡിയോ കാണിച്ചു പീ-ഡനം; പത്തൊമ്പത് വയസുകാരന്റെ ചെയ്തികളിൽ ഞെട്ടി ഡോക്ടറും

കോഴിക്കോട്: രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ പിതാവിന്റെ സഹോദരന്റെ 19 വയസ്സുകാരനായ മകൻ പീ-ഡിപ്പിച്ചതായി പരാതി. പ്രതിബന്ധുവായതിനാലും പീഡനത്തിനിരയായ പെൺകുട്ടിക്ക് അച്ഛൻ ഇല്ലാത്തതിനാലും ചില പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും പോലീസും സംഭവം ഒത്തുതീർക്കാൻ തുടക്കംമുതൽ ശ്രമം നടന്നതായും വിവരങ്ങൾ പുറത്തുവരുന്നു. എന്നാൽ സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് പരാതിയിൽ ഉറച്ചു നിന്നതിന്റെ അടിസ്ഥാനത്തിലാണ് ആഴ്ചകൾക്കുശേഷം സംഭവം പുറത്തറിയുന്നതും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായതും. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ എട്ടാം തീയതി തന്നെ പോലീസിനെ വിവരം അറിയിച്ചു. എന്നാൽ ആറ് ദിവസത്തിന് ശേഷം ജൂലൈ 14 ആം തീയതിയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും പ്രാദേശിക പാർട്ടി നേതാക്കളുടെ ഇടപെടലിലൂടെ കേസ് ഒത്തു തീർക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടന്നതെന്ന് ആക്ഷേപങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള കാര്യത്തിൽ സാമൂഹിക പ്രവർത്തകരായ അഷറഫ് കാരപ്പറമ്പ് അഫ്സത്ത് കുറ്റിക്കാട്ടൂർ എന്നിവർ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകനായ പത്തൊമ്പത് വയസ്സുകാരനിൽ നിന്നും നേരിടേണ്ടി വന്നത് ക്രൂ-രമായ പീ-ഡനങ്ങളാണ്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ വിവിധ സമയങ്ങളിലായി പ്രതി കുട്ടിയോട് വളരെ മോശമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നും പറയുന്നു. പ്രതിയുടെ വീടിന് സമീപത്തായാണ് ഇരയായ പെൺകുട്ടിയും അമ്മയും താമസിക്കുന്നത്. പെൺകുട്ടിയുടെ പിതാവ് നേരത്തെ മര-ണപ്പെട്ടതാണ്.

സഹോദരനെന്ന നിലയിൽ പലപ്പോഴും ഇയാൾ പെൺകുട്ടിയുടെ വീട്ടിലാണ് കഴിയാറുള്ളത്. പെൺകുട്ടിയും സഹോദരനും ഒരു ദിവസം രാത്രി വീട്ടിൽ കിടക്കാൻ പോയിരുന്നു. അന്നാണ് ആദ്യമായി പ്രതി പെൺകുട്ടിയോട് മോശമായ രീതിയിൽ പെരുമാറുന്നത്. തറയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ഇയാൾ എത്തുകയും രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ക്രയോൺ പെൻസിൽ രഹസ്യഭാഗത്ത് കയറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പ്രതിയുടെ നിർദ്ദേശപ്രകാരം മറ്റൊരു ദിവസം പെൺകുട്ടി അത് ചെയ്യുകയും ചെയ്തു. തുടർന്ന് ക്രയോൺ പെൻസിൽ ഒടിഞ്ഞു പെൺകുട്ടിയുടെ രഹസ്യഭാഗത്ത് ഒടിഞ്ഞിരിക്കുകയും ചെയ്തിരുന്നു.

മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ ക്രയോൺ പെൻസിൽ അകത്ത് കുടുങ്ങിയതാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്താനായില്ല. തുടർന്ന് ഹോസ്പിറ്റലിലെ ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും വേദന കുറയാതെ വന്നതിനെ തുടർന്ന് പെൺകുട്ടി തന്റെ മാതാവിനോട് നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. കൂടാതെ പെൺകുട്ടിയെ ഇയാൾ മൊബൈലിലൂടെ അശ്ലീല വീഡിയോകൾ കാണിച്ചതായും മൊഴിയിൽ പറയുന്നു. തുടർന്ന് ജൂലൈ ഏഴിന് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും എട്ടാം തീയതി ക്രയോൺ പെൻസിൽ പുറത്തെടുക്കുകയും ചെയ്തു.

തുടർന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ വിവരമറിയിച്ചതിനെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് പെൺകുട്ടിയുടെ മൊഴി എടുക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് പതിനാലാം തീയതിയാണ്. ഇത്രയും ദിവസം കേസ് ഒത്തു തീർക്കുന്നതിനു വേണ്ടി പോലീസ് കൂട്ടുനിന്നുവെന്നുള്ള ആക്ഷേപമാണ് ഉയർന്നുവരുന്നത്. കേസിൽ പോലീസിന്റെ ഒത്തുകളി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകരായ അഷറഫ് കാരപ്പറമ്പ്, അഫ്സത്ത് കുറ്റിക്കാട്ടൂർ തുടങ്ങിയവർ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.