ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീക ചേഷ്ടകൾ കാണിച്ച ഹെൽത്ത് ഇൻസ്‌പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീക ചേഷ്ടകൾ കാണിച്ച ഹെൽത്ത് ഇൻസ്‌പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മാമ്പറ്റ സ്വദേശി സുധീറാണ് അറസ്റ്റിലായത്. മാനന്തവാടിയിൽ നിന്ന് കോഴിക്കേട്ടേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് ഇയാൾ ലൈംഗീക ചേഷ്ടകൾ കാണിച്ചത്.

യുവതിയെ നോക്കി ലൈംഗീക ചേഷ്ടകൾ കാണിക്കുന്നത് ശ്രദ്ധയിൽപെട്ട മറ്റ് യാത്രക്കാർ സംഭവത്തിൽ ഇടപെടുകയും. തുടർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

  നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുകാരൻ മരിച്ചു

മാന്യമായി വസ്ത്രം ധരിച്ചെത്തിയ പ്രതി യുവതി ഇരുന്നതിന്റെ മറ്റൊരു വശത്തിരുന്നാണ് ലൈംഗീക ചേഷ്ടകൾ കാണിച്ചത്. പെൺകുട്ടികൾ ഉൾപ്പടെയുള്ളവർ യാത്ര ചെയ്യുന്ന ബസിലാണ് ഇയാൾ ലൈംഗീക ചേഷ്ടകൾ കാണിച്ചത്. കുറെ നേരം ഇയാൾ ഇത്തരത്തിൽ പെരുമാറിയെന്നും ഇനി ഒരിക്കലും ഇത്തരത്തിൽ ഇയാൾ ആരോടും പെരുമാറരുതെന്നും അതിനുള്ള നടപടി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Latest news
POPPULAR NEWS