കൊല്ലം : പൊതുനിരത്തിൽവെച്ച് യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോക്കാട് സ്വദേശി അനിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടടുത്തതാണ് സംഭവം നടന്നത്. വെഞ്ചേമ്പ് പുത്തൻ പുര ജംഗ്ഷനിൽ ബസ് കയറാനെത്തിയ യുവതിയെയാണ് ഇയാൾ കടന്ന് പിടിച്ചത്.
യുവതി ബസ് കാത്ത് നിൽക്കുന്ന സമയത്ത് അനിൽ തന്റെ ബൈക്കിൽ എത്തുകയും പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ പ്രതി ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി പോലീസിനെ വിവരം അറിയിച്ചതോടെ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.