ബസ് ടിക്കെറ്റ് തെളിവായി ; മൈസൂർ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

ബംഗളൂരു : മൈസൂരിൽ ഇരുപത്തിരണ്ടുകാരിയെ കൂട്ട ബലാത്സംഘം ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്ററ് ചെയ്തു. കർണാടക തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികളിൽ നാലു പേരെ തമിഴ്‌നാട്ടിൽ നിന്നും, ഒരാളെ കർണാടകയിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മൈസൂർ കൂട്ടബലാത്സംഘത്തിന് പിന്നാലെ കേരളത്തിലെയും തമിഴ്നാട്ടിലെയും എൻജിനീയറിങ് വിദ്യാർത്ഥികളെ കാണാതായിരുന്നു. അതിനാൽ സംഭവത്തിൽ പോലീസ് അവരെ സംശയിച്ചിരുന്നു. എന്നാൽ അവർക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

  കോവിഡിന്റെ രണ്ടാം തരംഗത്തെ ഉത്തർപ്രദേശ് നിവർന്ന് നിന്ന് നേരിട്ടു ; പ്രശംസയുമായി പ്രധാനമന്ത്രി

അറസ്റ്റിലായ പ്രതികൾ മൈസൂർ ചന്തയിൽ പഴക്കച്ചവടം നടത്തുന്നവരാണ്. പഴക്കച്ചവടത്തിനായി എത്തുന്ന പ്രതികൾ മിക്ക ദിവസങ്ങളിലും പെൺകുട്ടിയും ആൺ സുഹൃത്തും ഒന്നിച്ച് പോകുന്നത് കാണാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മദ്യലഹരിയിൽ പെൺകുട്ടിയുടെയും സുഹൃത്തിന്റെയും കയ്യിലുള്ള പണം അപഹരിക്കാൻ ആക്രമിക്കുകയായിരുന്നു. പിന്നീട് യുവാവ് അബോധാവസ്ഥയിലായതോടെ പെൺകുട്ടിയെ പ്രതികൾ ബലാത്സംഘം ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ബസ് ടിക്കറ്റ് വെച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.

Latest news
POPPULAR NEWS